ജാർഖണ്ഡ് : ജാർഖണ്ഡിലെ കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു. സംസ്ഥാനത്തെ പാർട്ടി നേതാക്കളിൽ ഒരു വിഭാഗം ക്രിമിനലുകളേക്കാൾ മോശമാണെന്ന് ആരോപിച്ചാണ് അധ്യക്ഷൻ അജോയ് കുമാർ രാജിവച്ചത്. രാഹുൽ ഗാന്ധിക്ക് അയച്ച രാജികത്തിന്റെ പകർപ്പ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
രാജികത്തിൽ മുതിർന്ന നേതാക്കളായ സുബോധ് കന്ത് സഹായ്, രാമേശ്വർ ഓറാവോൺ തുടങ്ങിയവരെ കാലുവാരികളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2017 മുതൽ ജാർഖണ്ഡിൽ കോൺഗ്രസിന്റെ അധ്യക്ഷനാണ് അജോയ് കുമാർ. അസംബ്ലി തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ അജോയ് കുമാറിന്റെ രാജി സംസ്ഥാനത്തെ പാർട്ടിക്ക് വലിയ പ്രതിസന്ധിയായി.
मैं उन सभी लोगों को धन्यवाद देना चहता हूं जिन्होने मेरे इस सफर मे मेरा साथ दिया,प्रदेश अध्यक्ष का सफर पुरा हुआ - आप सभी का बहुत बहुत धन्यवाद। pic.twitter.com/7aiYe3rbhz
— Dr Ajoy Kumar (@drajoykumar) August 9, 2019
This post have 0 komentar
EmoticonEmoticon