മലപ്പുറം : കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഉരുള്‍പൊട്ടി. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിന്റെ മറുഭാഗത്താണിത്. ഇതോടു കൂടി ചില ഭാഗങ്ങളിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. 43 പേർ കവളപ്പാറയിൽ മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ്. കവളപ്പാറ നിലവിൽ ഒറ്റപ്പെട്ട് നിൽക്കുന്ന അവസ്ഥയിലാണ്.
വന്‍ ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങിയിരുന്നു. രണ്ടു കുട്ടികളടക്കം മൂന്നുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 38 പേര്‍ മണ്ണിടനടിയില്‍ കുടുങ്ങിയെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍ അറുപതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നാല്പതടിയോളം ഉയരത്തില്‍ മണ്ണ് വീടുകള്‍ക്ക് മുകളില്‍ വീണുകിടക്കുന്നുവെന്നാണ് പ്രാഥമിക നിഗമനം. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള തിരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. കൂടുതല്‍ മണ്ണുമാന്തിയന്ത്രങ്ങളും സൗകര്യങ്ങളും ഇവിടേക്ക് ആവശ്യമുണ്ട്.
This post have 0 komentar
EmoticonEmoticon