കൊച്ചി: നടിയെ അക്രമിച്ച കേസില്‍ രഹസ്യ വിചാരണ വേണമെന്ന് പ്രത്യേക കോടതി. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് കോടതി തീരുമാനം. രേഖകള്‍ കൈമാറുന്നതില്‍ തടസ്സമില്ലെന്ന് കോടതി. എറണാകുളം സി.ബി.ഐ കോടതിയാണ് ഇത്തരത്തിലുള്ള നിര്‌ദ്ദേശം നല്‍കിയിട്ടുള്ളത്.
കേസിന്റെ വിചാരണക്ക് മുമ്പുള്ള പ്രാഥമിക വാദം ഇന്ന് കോടതിയില്‍ ആരംഭിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് ചില രേഘകള്‍ ലഭിക്കണെമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. അതില്‍ കോടതി പ്രോസിക്യൂഷന്റെ തീരുമാനം തേടിയിട്ടുണ്ട്..കേസിലെ പ്രതികള്‍ ആരും തന്നെ കോടതിയില്‍ ഹാജരായിരുന്നില്ല.
കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രതിയായ ദിലീപിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ മുന്‍പാകെ വന്നിരുന്നു. ഇത് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon