കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വഴിയില്‍ തടയാന്‍ ആഹ്വാനം. പ്രധാനമന്ത്രിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധ പരിപാടികള്‍ക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദിയെത്തുമ്പോള്‍ വിമാനത്താവളം വളയാനും ആഹ്വാനം നല്‍കിയിട്ടുണ്ട്.
17 ഇടത് പാര്‍ട്ടികളുടെ സംയുക്ത ഫോറമാണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരുടെ കൂട്ടായ്മ എന്ന നിലയില്‍ നരേന്ദ്ര മോദിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച്മണിക്കാണ് പ്രധാനമന്ത്രി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തുന്നത്. ശനി, ഞായര്‍ തീയതികളാണ് പ്രധാനമന്ത്രിക്ക് കൊല്‍ക്കത്തയില്‍ പരിപാടികളുള്ളത്. നാല് പൊതുപരിപാടികളാണ് പ്രധാനമന്ത്രി പങ്കെടുക്കുക.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon