ads

banner

Thursday, 25 April 2019

author photo

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ്ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന ആ​ഭ്യ​ന്ത​ര സ​മി​തി പു​ന​സം​ഘ​ടി​പ്പി​ച്ചു. സ​മി​തി​യി​ല്‍ ജ​സ്റ്റീ​സ് ഇ​ന്ദു മ​ല്‍​ഹോ​ത്ര​യെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി. ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ പി​ന്‍​മാ​റി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് നി​യ​മ​നം. 

ജസ്റ്റിസ് എൻ വി രമണ സമിതിയിൽ തുടരുന്നത് തനിക്ക് നീതി കിട്ടാത്ത സാഹചര്യം ഉണ്ടാക്കും എന്നുകാട്ടി പരാതി നൽകിയ യുവതി ഈ സമിതിക്കുതന്നെ ഒരു കത്ത് നൽകി. ജസ്റ്റിസ് എൻ വി രമണ ചീഫ് ജസ്റ്റിസിന്‍റെ അടുത്ത സുഹൃത്താണെന്നും ചീഫ് ജസ്റ്റിസിന്‍റെ വസതിയിലെ സ്ഥിരം സന്ദർശകനാണ് എന്നുമായിരുന്നു ഇതിന് കാരണമായി യുവതി കത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെ ജസ്റ്റിസ് എൻ വി രമണ സമിതിയിൽ നിന്ന് സ്വയം പിന്മാറി. ജസ്റ്റിസ് എൻ വി രമണയ്ക്ക് പകരമായാണ് ജസ്റ്റിസ് ഇന്ദു മൽഹോത്രയെ സമിതിയിൽ ഉൾപ്പെടുത്തിയത്. എല്ലാ രേഖകളും തെളിവുകളുമായി ഈ സമിതിക്ക് മുമ്പാകെ നാളെ ഹാജരാകാൻ പരാതിക്കാരിയായ യുവതിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 

റിട്ട. ജസ്റ്റിസ് എ കെ പട്‍നായികിന്‍റെ മേൽനോട്ടത്തിലുള്ള സമിതിയാകും അന്വേഷിക്കുക. അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായവും സിബിഐ, ഐബി, ദില്ലി പൊലീസ് എന്നീ അന്വേഷണ ഏജൻസികൾ നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തലിൽ ഉള്ള അന്വേഷണം യുവതിയുടെ പരാതിയിന്മേലുള്ള അന്വേഷണത്തെ ബാധിക്കില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.

മു​ന്‍ ജൂ​നി​യ​ര്‍ കോ​ര്‍​ട്ട് അ​സി​സ്റ്റ​ന്‍റാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ ആ​രോ​പ​ണ​മു​ന്ന​യി​ച്ച്‌ 22 സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യ​ത്. 2018 ഒ​ക്ടോ​ബ​ര്‍ 10, 11 തീ​യ​തി​ക​ളി​ല്‍ ന്യൂ​ഡ​ല്‍​ഹി​യി​ലെ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ലെ ഓ​ഫീ​സി​ല്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു എ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ ആ​രോ​പ​ണം.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement