കാശ്മീര്‍ : ഒരു വര്‍ഷമായി ശ്രീനഗറില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്ന യുവാവിനെ പിടകൂടി കശ്മീര്‍ പൊലീസ്. മുഹമ്മദ് വഖാര്‍ എന്ന പാക്കിസ്ഥാനി സ്വദേശിയാണ് പൊലീസ് പിടിയിലായത്. പാക് പഞ്ചാബിലെ മിയാല്‍വാലി സ്വദേശിയായ ഇയാള്‍ നുഴഞ്ഞ് കയറി ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ബാരാമുള്ള എസ്പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2017 ജൂലൈയില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ ഇയാള്‍ ഒരു വര്‍ഷമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബരാമുള്ള മേഖലയില്‍ തീവ്രവാദം പുനരുജ്ജീവിപ്പിക്കുയായിരുന്നു ഇയാളുടെ ലക്ഷ്യം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon