വാരണാസിയിൽ പ്രാധാന മന്ത്രി നരേന്ദ്രമോദി നാമനിർദേശ പത്രിക നാളെ വരണാധികാരി മുൻപാകെ സമർപ്പിക്കും. രാവിലെ കാല ഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മോദി ബിജെപി പ്രവര്‍ത്തകരെ കാണും. തുടർന്ന് 12 മണിയോടെ നാമനിർദേശ പത്രിക സമർപ്പിക്കും. സമർപ്പണം ആഘോഷമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മോദിയുടെ റോഡ് ഷോ നടക്കും.
ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് റോഡ് ഷോ. ബി എച്ച് യുവില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ ഏഴ് കിലോമീറ്റർ നഗരം ചുറ്റി ദശാശ്വമേധ ഘട്ടിൽ അവസാനിക്കും. തുടർന്ന് ഗംഗ ആരതിയിലും മോദി സംബന്ധിക്കും. നിരവധി പ്രവർത്തകർ മോദിയെ റോഡ് ഷോയിൽ അനുഗമിക്കും. കേന്ദ്ര - സംസ്ഥാന ബിജെപി നേതാക്കളും പങ്കെടുക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon