ads

banner

Saturday 13 April 2019

author photo

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ച്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്തെത്തി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ യോഗ്യതയെ പരിഹസിക്കുന്നവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യത എന്തുകൊണ്ടാണ് കണ്ടില്ലെന്ന് നടിക്കുന്നതെന്ന് ജെയ്റ്റ്ലി ചോദിച്ചു.

രാഹുലിന്റെ വിദ്യഭ്യാസ യോഗ്യതകള്‍ പരിശോധിച്ചാല്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരും. പി.ജി യോഗ്യത ഇല്ലാതെയാണ് രാഹുല്‍ ഗാന്ധി എം.ഫില്‍ ബിരുദം നേടിയത്. ഒരു വിഷയത്തിന് തോറ്റിട്ടുമുണ്ട്, ജെയ്റ്റ്‌ലി ആരോപിച്ചു.

ഇതും ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്, പൊതു ഓഡിറ്റിങ്ങ് നടത്തേണ്ടതാണ്. രാഹുലിന്റെ യഥാര്‍ഥ പേര് രാഹുല്‍ വിഞ്ചിയെന്നാണെന്നും എംഫിലിന് നാഷണല്‍ എക്കണോമിക് പ്ലാനിങ് ആന്‍ഡ് പോളിസി വിഷയത്തില്‍ തോറ്റിട്ടുണ്ടെന്നും ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. ഇതിനൊപ്പം രാഹുലിന്റെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും നല്‍കിയിട്ടുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement