ആലത്തൂരില്‍ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടിയ രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇന്ന് രാജി വയ്ക്കും. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗം ചേര്‍ന്നതിന് ശേഷമായിരിക്കും രാജി നല്‍കുക.
ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് കുന്ദമംഗലം ബ്ലോക്കിലെ യു.ഡി.എഫിന്റെ ഭരണം. ആലത്തൂരില്‍ വിജയിക്കുകയാണങ്കില്‍ രമ്യ രാജി വയ്ക്കുന്നതോടെ യു.ഡി.എഫിന്റെ ഭൂരിപക്ഷം നഷ്ടപ്പെടും. ഇതൊഴിവാക്കാനാണ് രാജി.
ചെത്തുകടവ് വാര്‍ഡ് അംഗമായ കോണ്‍ഗ്രസിലെ വിജി മുപ്രമ്മലിനെ രമ്യക്ക് പകരം പ്രസിഡന്റാക്കാനാണ് യു.ഡി.എഫ് തീരുമാനം. അതേസമയം, ആലത്തൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് രമ്യ ഹരിദാസ്
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon