ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ 215 റൺസ് എന്ന നിലയിലാണ്. ടെസ്റ്റിൽ അരങ്ങേറ്റ മൽസരം കളിക്കുന്ന മായങ്ക് അഗർവാളും ചേതേശ്വർ പൂജാരയും ഇന്ത്യയ്ക്കായി അർധസെഞ്ചുറി നേടി.
ചേതേശ്വര്‍ പൂജാര (200 പന്തിൽ 68), വിരാട് കോഹ്‍ലി (107 പന്തിൽ 47) എന്നിവരാണു ക്രീസിൽ. ഹനുമാ വിഹാരി (66 പന്തിൽ എട്ട്), മായങ്ക് അഗർവാൾ (161 പന്തിൽ 76) എന്നിവരാണു പുറത്തായത്. പാറ്റ് കമ്മിൻസിന്റെ പന്തിൽ ആരൺ ഫിഞ്ച് ക്യാച്ചെടുത്താണ് വിഹാരിയെ പുറത്താക്കിയത്. കമ്മിൻസിന്റെ തന്നെ പന്തില്‍ ടിം പെയ്ന് ക്യാച്ച് നൽകിയാണ് മായങ്കിന്റെ മടക്കം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon