ന്യൂഡൽഹി: പ്രമുഖ ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോയ്ക്കു ശേഷം ഫാസ്റ്റ് ഫുഡ് കമ്പനിയായ മക്ഡൊണാൾഡ്സിനു നേരെയും ബഹിഷ്കരണ ക്യാമ്പയിൻ. ട്വിറ്ററിലൂടെയാണ് ബഹിഷ്കരണ ക്യാമ്പയിൻ പ്രചരിക്കുന്നത്. ഹലാൽ മാംസം മാത്രമെ തങ്ങൾ ഉപയോഗിക്കാറുള്ളു എന്ന് കമ്പനി വ്യക്തമാക്കിയതാണ് പ്രതിഷേധത്തിന് കാരണം.
മക്ഡൊണാൾഡ്സിന്റെ ഇന്ത്യയിലെ റെസ്റ്റോറന്റുകൾക്ക് ഹലാൽ സർട്ടിഫിക്കറ്റുണ്ടോ എന്ന ഒരു ഉപഭോക്താവിന്റെ സംശയത്തിന് മറുപടി നൽകുകയായിരുന്നു കമ്പനി. തങ്ങളുടെ എല്ലാ റസ്റ്റോറന്റുകൾക്കും ഹലാൽ സർട്ടിഫിക്കറ്റുണ്ടെന്നും ഗുണനിലവാരമുള്ള മാംസം മാത്രമേ തങ്ങൾ ഉപയോഗിക്കാറുള്ളൂ എന്നും കമ്പനി മറുപടി നൽകി. ഇതിന് പിന്നാലെയാണ് ഒരു വിഭാഗം ട്വിറ്റർ ഉപഭോക്താക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
This post have 0 komentar
EmoticonEmoticon