തൃശ്ശൂര്‍: ചാവക്കാട് പുന്നയിൽ കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസ് പൊലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും സംയുക്ത സംഘത്തിന് കൈമാറി. ഐജി ശ്രീജിത്ത് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. നൗഷാദിന്റെ കുടുംബത്തിന്റെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. കേസിൽ ഇതുവരെ ആറ് പേരാണ് പിടിയിലായിരിക്കുന്നത്.
ജൂലൈ 31നാണ് കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച് ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്. കേസില്‍ ആകെ 20 പ്രതികളാണുളളത്. ഇതില്‍ പുന്ന സ്വദേശി അറയ്ക്കല്‍ ജമാല്‍, വടക്കേക്കാട് സ്വദേശി ഫെബീർ, ഫൈസൽ, മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കർ, മുബീൻ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon