ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി സുപ്രീം കോടതിയില്‍ ക്രമിനല്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി.റഫാല്‍ കേസിലെ കോടതി ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് ആരോപിച്ച് ബിജെപി എംപി മീനാക്ഷി ലേഖിയാണ് ഹര്‍ജി നല്‍കിയത്.ഹര്‍ജി സുപ്രീംകോടതി 15 ന് പരിഗണിക്കും.
റഫാല്‍ കേസിന്റെ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്നു ചോര്‍ന്ന രേഖകള്‍ പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. രേഖകള്‍ രഹസ്യസ്വഭാവമുള്ളതാണെന്നും ഇവ പരിഗണിക്കരുതെന്നുമുള്ള കേന്ദ്രവാദം തള്ളിയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന കോടതിയക്ഷ്യമാണെന്നാണ് മീനാക്ഷി ലേഖി ഹര്‍ജിയില്‍ പറയുന്നത്.
This post have 0 komentar
EmoticonEmoticon