ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച സംഭാവന എത്രയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് ഇറക്കി.
സംഭാവന നല്‍കുന്നവരുടെ പേരും വിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
മെയ് 15 വരെ തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങള്‍, തുക തുടങ്ങിയ കാര്യങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷനെമെയ് 30-നകം അറിയിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. മെയ് 30-ന് ശേഷം ഹര്‍ജിയല്‍ കോടതി വീണ്ടും വാദംകേള്‍ക്കും. നിയമം മാറ്റിയത്കൊണ്ട് ഏതെങ്കിലും പാര്‍ട്ടിക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഉപയോഗം തടയുന്നതിനാണ് ബോണ്ട് സംവിധാനം കൊണ്ടുവന്നതെന്നും ഇവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നു. ബാങ്ക് വഴിയാണ് ഇത്തരത്തില്‍ സംഭാവനകള്‍ നല്‍കുന്നത് എന്നത് കൊണ്ട് കള്ളപ്പണം തടയാനാകുമെന്നാണ് കേന്ദ്രം വിശദീകരിച്ചിരുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon