ads

banner

Friday, 5 April 2019

author photo

തിരുവനന്തപുരം: ആർഎസ്‌എസ്‌ ഉയർത്തുന്ന വർഗീയതയെ ശക്‌തമായി നേരിടാനും മതനിരപേക്ഷത സംരക്ഷിക്കാനും വിട്ടുവീഴ്‌ചയില്ലാത്ത നടപടിയാണ്‌ വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാൽ അത്‌ കോൺഗ്രസിൽനിന്നും ഉണ്ടാകുന്നില്ല. വർഗീയതയെ ഒരു കൂട്ടർ രാഷ്‌ട്രീയ ആയുധമായി ഉപയോഗിക്കുമ്പോൾ അതിനെ ചെറുക്കാൻ ഉതകുന്ന എന്ത്‌ നയമാണ്‌ കോൺഗ്രസ്‌ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു..

പത്തനംതിട്ടയിൽ എൽഡിഎഫ്‌ സ്‌ഥാനാർത്ഥി വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ്‌ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോൺഗ്രസും ബിജെപിയും നടപ്പാക്കുന്നത്‌ ബദൽ നയമല്ല. ഇരുകൂട്ടരും പിന്തുടരുന്നത്‌ ഉദാരവത്‌കരണ നയമാണ്‌. കോർപറേറ്റുകളോട‌് മമതയും സാമ്രാജ്യത്വത്തിന‌് കീഴടങ്ങാനുള്ള അഭിനിവേശവുമാണ‌് ഇരുകൂട്ടർക്കും. ബിജെപിയെ അധികാരത്തിൽനിന്ന‌് മാറ്റി അതേ നയം തുടരുന്ന ഒരു സർക്കാർ വരുന്നതുകൊണ്ട‌് കാര്യമില്ല. ജനങ്ങൾക്ക‌് ആശ്വാസം കിട്ടുകയും രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കുകയുംചെയ്യുന്ന ബദൽനയം നടപ്പാക്കുന്ന സർക്കാർ അധികാരത്തിൽ വരണം.

കോൺഗ്രസ്‌ രാജ്യത്തെ ഏറ്റവും വലിയ പാർടി ആയിരുന്നുവല്ലോ. എല്ലാ സംസ്‌ഥാനങ്ങളും കേന്ദ്രവും ഒന്നിച്ചു ഭരിച്ചപാർടി. ആ പാർടി മെല്ലേ മെല്ലെ ശോഷിച്ചു. എന്താണ്‌ അതിന്‌ കാരണം. ജനക്ഷേമകരമായിരുന്നില്ല അവരുടെ നയങ്ങൾ എന്നതാണ്‌ അതിന്‌ കാരണം.

രാജ്യത്തെ ബിജെപി എം പിമാരേയും നേതാക്കളേയും നോക്കിയാൽ കാണാനാകുന്നത്‌ മുൻ കോൺഗ്രസ്‌ നേതാക്കളെയാണ്‌. ഒരുപറ്റം കോൺഗ്രസ്‌ നേതാക്കൻമാരാണ്‌ ബിജെപിയുടെ തലപ്പത്ത്‌ ഇരിക്കുന്നത്‌. എങ്ങിനെയാണ്‌ ഇത്തരത്തിൽ ഇവർക്ക്‌ മാറാൻ കഴിയുന്നത്‌. കോൺഗ്രസിൽ നിന്ന്‌ ആര്‌ എപ്പോൾ ബിജെപിയിലേക്ക്‌ മാറും എന്ന്‌ ഒരാൾക്കും പറയാൻ പറ്റില്ല. ആരും മാറാവുന്നതേയുള്ളൂ. നാം വോട്ട്‌ നൽകുന്ന ആൾ ഒരുതരത്തിലും വഞ്ചന കാണിക്കരുത്‌. ഇത്തരത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെമാത്രമാണ്‌ കേരളത്തിൽ വിശ്വസിക്കാനാകുന്നത്‌.

കേരളത്തിൽ വന്ന‌് ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതുപോലെ പല സംസ്ഥാനങ്ങളിലും ബിജെപിക്കെതിരായ ഐക്യത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണ‌് രാഹുൽഗാന്ധി സ്വീകരിക്കുന്നത‌്. യുപിയിൽ എസ‌്പിയും ബിഎസ‌്പിയും ബിജെപിക്കെതിരെ യോജിച്ച‌് മത്സരിക്കുന്നു. കോൺഗ്രസിനെയും ഒപ്പം കൂട്ടാൻ രണ്ടുപാർടികളും ആഗ്രഹിച്ചപ്പോൾ അവർ മുഖംതിരിച്ചു. ഡൽഹിയിൽ ആംആദ‌്മിയും യോജിച്ച‌് മത്സരിക്കാൻ ആഗ്രഹിച്ചപ്പോൾ കോൺഗ്രസ‌് അനുകൂലിച്ചില്ല. കോൺഗ്രസുമായി യോജിപ്പ‌് വേണ്ടെന്നുപറയുന്ന ഇടതുപക്ഷം പടിഞ്ഞാറൻ ബംഗാളിൽ പരസ‌്പരം മത്സരം വേണ്ടെന്നാണ‌് തീരുമാനിച്ചത‌്. പക്ഷെ ആദ്യംതന്നെ കോൺഗ്രസ‌് ഇടതുപക്ഷം ജയിച്ച സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജെപിക്കെതിരെ ഒറ്റയ‌്ക്ക‌് പോരാട്ടം നടത്താനുള്ള ശേഷി കോൺഗ്രസിനില്ല. ബിജെപിക്കെതിരെയാണ‌് മത്സരമെന്ന‌് പറയുന്ന രാഹുൽഗാന്ധി വയനാട്ടിൽ പത്രിക കൊടുത്തു. ഇടതുപക്ഷത്തെ എതിർക്കുന്നതിലൂടെ എന്ത‌് സന്ദേശമാണ‌് രാഹുൽഗാന്ധി നൽകുന്നത്.

ബദൽ സർക്കാരിന്‌ ഉദാഹരണമാണ്‌ കേരളത്തിലെ ഇടതുപക്ഷ സർക്കാർ. കഴിഞ്ഞ യുഡിഎഫ‌് മന്ത്രിസഭ അഴിമതി നിറഞ്ഞതായിരുന്നു. ജീർണതയുടെ രാഷ‌്ട്രീയമല്ലേ അക്കാലത്ത‌് സംസ്ഥാനത്തുണ്ടായത‌്. എൽഡിഎഫ‌് സർക്കാർ വന്നിട്ട‌് മൂന്ന‌് വർഷമായി. ഇപ്പോൾ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ‌് കേരളമെന്ന‌് കേന്ദ്രസർക്കാരും അവരുടെ ഏജൻസികൾതന്നെയും വ്യക്തമാക്കി. യുഡിഎഫ‌് സർക്കാരിനെപോലെ ജീർണതയുടെ ഒരംശമെങ്കിലും ഇപ്പോഴുണ്ടോ. ബദൽനയം നടപ്പാക്കുന്ന ഒരു സർക്കാർ സംസ്ഥാനത്ത‌് വന്നതുകൊണ്ടുള്ള മാറ്റമാണിത‌്. ഭരണകാര്യങ്ങളിൽ ഇവിടെ ഒന്നും നടക്കില്ലെന്ന അവസ്ഥയായിരുന്നു യുഡിഎഫ‌് കാലത്ത‌്. എൽഡിഎഫ‌് സർക്കാർ വന്നപ്പോൾ നിരാശ മാറി പ്രത്യാശയായി മാറിഎന്നും അദ്ദേഹം പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement