ads

banner

Sunday, 17 March 2019

author photo

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി തിങ്കളാഴ്ച ഉത്തര്‍ പ്രദേശില്‍ എത്തും.ബോട്ട് മാര്‍ഗം ഗംഗ നദിയിലൂടെ പ്രിയങ്കയുടെ പ്രചാരണ യാത്രയുണ്ടാവും. 

പ്രയാഗ് രാജ് മുതല്‍ നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി വരെ 140 കിലോമീറ്റോളം ദൂരമാണ് നദിയിലൂടെ പ്രിയങ്ക ഗാന്ധി യാത്ര ചെയ്യുക. ഗംഗ നദിയുടെ ഇരു കരകളിലുമുള്ള ജനങ്ങളോട് സംവദിക്കലാണ് ലക്ഷ്യം. ഒപ്പം ഗംഗ നദിയുടെ ശോചനീയവസ്ഥ പ്രചാരണ വിഷയമാക്കാനും ഉന്നമിടുന്നു. ഗംഗ ശുചിയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം പാലിക്കാത്തത് പ്രചാരണായുധമാക്കും. വഴി മധ്യേ നിരവധിയിടങ്ങളില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശുമായുള്ള ആത്മബന്ധം വ്യക്തമാക്കിയും കോണ്‍ഗ്രസിന് പിന്തുണ തേടിയുമാണ് പ്രിയങ്കയുടെ തുറന്ന കത്ത്.

ഉത്തര്‍പ്രദേശിന്റെയും രാജ്യത്തിന്റെയും സമഗ്രവികസനത്തിന് ജനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനാണ് താന്‍ വരുന്നതെന്നും ജലയാത്രയെ പരാമര്‍ശിച്ച് പ്രിയങ്ക പറയുന്നു. ഇന്ന് രാവിലെ ലഖ്‌നൌവിലെത്തിയ പ്രിയങ്ക ഗാന്ധി വൈകിട്ടോടെ പ്രയാഗ്രാജിലെത്തും. നാളെ മുതലാണ് പ്രചാരണ യാത്ര.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement