ഉരുളക്കിഴങ്ങ് കര്‍ഷക്കര്‍ക്ക് എതിരെ ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോ നിയമ നടപടി സ്വീകരിച്ച സംഭവത്തില്‍ ഗുജറാത്തിലെ കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്ത്. പ്രത്യേക ഇനത്തില്‍ പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കര്‍ഷകര്‍ക്ക് എതിരെയാണ് കമ്പനി കേസ് എടുത്തത്. ഇവര്‍ ഉത്പാതിപ്പിക്കുന്ന ഉരുളക്കിഴങ്ങ്, കമ്പനിക്ക് മാത്രം ഉത്പാദിപ്പിക്കാന്‍ അവകാശമുള്ളതാണെന്നാണ് പരാതിയില്‍ കമ്പനി ചൂണ്ടിക്കാട്ടിയത്.
സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ 9 കര്‍ഷകര്‍ക്കെതിരെ നിയമനടപടിയുമായി രംഗത്ത് വന്ന കമ്പനി, 1.05 കോടി രൂപ ഓരോരുത്തരും നഷ്ടപരിഹാരമായി നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്. പെപ്സികോയുടെ ‘ലെയ്സ്’ എന്ന പോട്ടറ്റോ ചിപ്സ് ഉത്പന്നം നിര്‍മ്മിക്കുന്നതിനുള്ള ഉരുളക്കിഴങ്ങാണ് ഇവിടുത്തെ കര്‍ഷകര്‍ ഉദ്പാദിപ്പിക്കുന്നതും വില്‍ക്കുന്നതും എന്ന് വാദിക്കുന്ന കമ്പനി, ഇവിടെ ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും തങ്ങള്‍ക്കാണ് നിയമപരമായ അവകാശമെന്നും ചൂണ്ടിക്കാട്ടി.തങ്ങളുടെ അനുമതിയില്ലാതെയാണ് കര്‍ഷകര്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതെന്നും, അത് നിയമപ്രകാരം കുറ്റകരമാണെന്നും കമ്പനി അവകാശപ്പെടുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon