സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലെ പ്രതിരോധ സെക്രട്ടറിയോടും പൊലീസ് തലവനോടും രാജിവയ്ക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. ഇരുവരും തങ്ങളുടെ ജോലിയിൽ പരാജയപ്പെട്ടെന്നാണ് പ്രസിഡന്റിന്റെ വിലയിരുത്തൽ.
ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് പുജിത് ജയസുന്ദര, പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ എന്നിവരോടാണ് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ഫോടന പരമ്പരയിൽ 359 പേരാണ് ആകെ മരിച്ചത്. 500 ഓളം പേർക്ക് പരിക്കേറ്റു. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് കരുതപ്പെടുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon