കൊളംബോ: ശ്രീലങ്കയിലെ ആരാധനായലങ്ങളില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന് രാജ്യത്തെ യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി. ഈ വാരാന്ത്യത്തില്‍ വീണ്ടും ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് യുഎസ് എംബസി ട്വിറ്ററിലൂടെ നല്‍കിയ മുന്നറിയിപ്പ്.
ഏപ്രില്‍ 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ജാഗ്രത പാലിക്കാനും സംഘം ചേരുന്നത് ഒഴിവാക്കാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന ആരാധനാലയങ്ങളായിരിക്കും ഭീകരരുടെ പ്രധാനലക്ഷ്യകേന്ദ്രങ്ങളെന്നും മുന്നറിയിപ്പിലുണ്ട്.
Sri Lankan authorities are reporting that additional attacks may occur targeting places of worship. Avoid these areas over the weekend, starting tomorrow, April 26th through Sunday, April 28th. Continue to remain vigilant and avoid large crowds. #srilanka pic.twitter.com/4kjd57Dcty
— U.S. Embassy Colombo (@USEmbSL) April 25, 2019
ശ്രീലങ്കയില്‍ വിദേശീയരുടെ സന്ദര്‍ശന സ്ഥലങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം നടക്കാനിടയുണ്ടെന്നും അതിനാല്‍ യാത്ര ഒഴിവാക്കണമെന്നും ബ്രിട്ടണിലെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് പൗരന്മാരോട് വെബ്സൈറ്റില്‍ നല്‍കിയ മുന്നറിയിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനപരമ്പരയില്‍ എട്ടോളം ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
ശ്രീലങ്കയിലുള്ള പൗരന്മാരോടും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സഹായിക്കുന്നതിനും മരിച്ചവരുടെ ഭൗതികശരീരം രാജ്യത്തെത്തിക്കുന്നതിനുമായി ബ്രിട്ടീഷ് മെട്രോപോളിറ്റന്‍ പോലീസിന്റെ സ്പെഷ്യല്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ശ്രീലങ്കയില്‍ വിന്യസിച്ചിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon