സാന്‍ഫ്രാന്‍സിസ്കോ: യുഎസില്‍ ഗൂഗിളിന്റെ സിയാറ്റില്‍ കാമ്ബസില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര് പുരുഷന്മാരും ഒരു സ്ത്രീയുമാണ്. ഇതില്‍ രണ്ട് പേര് ക്രെയിന്‍ പ്രവര്ത്തിപ്പിച്ചവരും മറ്റുള്ളവര്‍ വാഹനങ്ങളില്‍ ഉണ്ടായിരുന്നവരുമാണ്.
നാല് പേര്‍ക്ക് പരിക്കേറ്റു. 27 വയസുള്ള യുവാവിനേയും 25കാരിയേയും നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനേയും ഉള്‍പ്പെടെ നാല് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.
ശനിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. കെട്ടിടത്തിന്റെ മേല്ക്കൂരയില്നിന്നും വീണ ക്രെയിന്‍ താഴെ കാറുകളുടെ മുകളിലാണ് പതിച്ചത്. ആറ് കാറുകള്‍ തകര്‍ന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon