കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങിയിരിക്കുന്നു. കൃപേഷിന്റെ സ്വപ്‌നമായ പുതിയ വീടിന്റെ പാലുകാച്ചല്‍ ഇന്ന് നടക്കുന്നതാണ്. എന്നാല്‍ കണ്ണീരോര്‍മ്മയിലാണ് ഈ കുടുംബം പുതിയ വീട്ടിലേക്ക് കാല്‍വയ്ക്കുന്നത്. തന്റെ മകന്‍ ഇന്ന് ഇല്ല. ആ ഓര്‍മ്മ ഇവരെ വേട്ടയാടുന്നു. പഴയ വീടിനോട് ചേര്‍ന്ന് 1100 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് വീടിന്റെ നിര്‍മാണം. ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികള്‍. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേര്‍ന്നതാണ് വീട്. പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീട്ടു വളപ്പില്‍ കുഴല്‍ കിണറും നിര്‍മാണം നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ നടപ്പിലാക്കുന്ന തണല്‍ പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു വീട് നിര്‍മ്മാണം. വെള്ളിയാഴ്ച രാവിലെ 11മണിക്ക് നടക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍, കോണ്‍ഗ്രസ് നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഹക്കിം കുന്നില്‍ എന്നിവര്‍ സംബന്ധിക്കും.
കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടപ്പോള്‍ കല്ല്യോട്ടെ കൃപേഷിന്റെ വീട്ടിലെത്തിയ എല്ലാവരുടേയും നൊമ്പരമായിരുന്നു ഓലമേഞ്ഞ ഒറ്റമുറിവീട്. മണ്‍തറയില്‍ ഓലകെട്ടിമറച്ച ഒറ്റമുറി വീടിന് തൊട്ട് ചേര്‍ന്നുള്ള ഈ ചായ്പ്പായിരുന്നു പ്ലസ്ടുവിന് പഠിക്കുന്ന സഹോദരി കൃഷ്ണ പ്രിയയുടെ പഠന മുറി. അച്ഛനും അമ്മയും സഹോരദരികളുമടക്കം കുടുംബം വര്‍ഷങ്ങളായി താമസിച്ചിരുന്ന ഇടം. അടച്ചൊറുപ്പുള്ള വീട് പണിയണം എന്ന സ്വപ്നങ്ങള്‍ക്കിടയിലാണ് ഏക മകന്‍ കൊലക്കത്തിക്ക് ഇരയാകുന്നത്. ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon