കോട്ടയം: 2018 മെയ് 27-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചദിവസം നീനുവിന്റെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സവര്‍ണക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട നീനുവിനെ ദളിത് ക്രൈസ്തവനായ കെവിന്‍ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകം. നീനുവിന്റെ അച്ഛനും സഹോദരനും അവരുടെ സുഹൃത്തുക്കളുമാണ് കേസിലെ പ്രതികള്‍ .
കെവിന്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചതിനെ തുടര്‍ന്ന് കേട്ടയം സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിച്ചത്. മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരമാണ് ഇന്ന് നടക്കുന്നത്.കേസിലെ ഏഴ് പ്രതികളെ അനീഷ് തിരിച്ചറിഞ്ഞു. മുഖ്യ പ്രതി ഷാനോ ചാക്കോ ഉള്‍പ്പടെയുള്ളവരെയാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ അഞ്ചാം പ്രതി ചാക്കോ ഉള്‍പ്പടെ മൂന്ന് പേരെ അനീഷ് തിരിച്ചറിഞ്ഞില്ല.
പ്രതികളെല്ലാം ഒരു പോലെ വെള്ള വസ്ത്രം ധരിച്ചാണ് വിചാരണയ്ക്ക് എത്തിയത്. കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി നേരത്തേ അംഗീകരിച്ചിരുന്നു. പ്രതികള്‍ രൂപമാറ്റം വരുത്തിയതിനാല്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് അനീഷ് കോടതിയില്‍ മൊഴി നല്‍കി.

This post have 0 komentar
EmoticonEmoticon