തിരുവനന്തപുരം: ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിനെ അവഹേളിച്ചതില്‍ ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് രമേശ് ചെന്നിത്തല പരാതി നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ(1), (4) അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതോടൊപ്പം പട്ടിക ജാതി - പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം അനുസരിച്ചും വിജയരാഘവനെതിരെ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രമ്യാ ഹരിദാസ് ആലത്തൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്കിയിട്ടുണ്ട്.
അതേസമയം, ഒരു സ്ഥാനാര്‍ഥിയേയും വേദനിപ്പിക്കുക തന്റെ സമീപനമല്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ചില പ്രാസ ഭംഗി ഒക്കെ വരും അത്രമാത്രേയുള്ളൂവെന്നും വിജയരാഘവന്‍ പറഞ്ഞു. വേദനിപ്പിച്ചെങ്കില്‍ തനിക്ക് അതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon