ads

banner

Tuesday, 23 April 2019

author photo

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നതിനിടെ അഞ്ച് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു. വോട്ട് ചെയ്യാന്‍ വരി നില്‍ക്കുന്നതിനിടയിലാണ് മരണം. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്.  എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടിൽ ത്രേസ്യാ കുട്ടി (72) , കണ്ണൂര്‍ മാറോളി സ്വദേശി വിജയി(64), കൊല്ലം  കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി, മാവേലിക്കര  മറ്റം വടക്ക് പെരിങ്ങാട്ടംപള്ളിൽ  പ്രഭാകരൻ (74)  എന്നിവരാണ് മരിച്ചത്. 

മാവേലിക്കര കണ്ടിയൂർ ശ്രീരാമകൃഷ്ണ യു പി സ്കൂളിൽ വോട്ട് ചെയ്യാൻ വന്നപ്പോഴാണ് പ്രഭാകരന്‍ കുഴഞ്ഞ് വീണ് മരിച്ചത്. പാറപ്പുറം കുമാരനാശാൻ മെമ്മോറിയൽ യുപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിപ്പോഴാണ് ത്രേസ്യാക്കുട്ടി കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൽ രക്ഷിക്കാനായില്ല. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. 

പാനൂരിനടുത്ത് ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു വിജയി കുഴഞ്ഞ് വീണ് മരിച്ചത്. വടകര മണ്ഡലത്തില്‍പ്പെട്ട പ്രദേശമാണ് ചൊക്ലി. മൃതദേഹം ഇപ്പോൾ ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: കുമാരൻ, മക്കൾ: രേഷ്മ,  വിജേഷ്. പത്തനംതുട്ട വടശേരിക്കര പേഴുംപാറ പോളിംഗ് ബൂത്തില്‍ വച്ചാണ് ചാക്കോ മത്തായി മരിച്ചത്

കൊല്ലം കിളികൊല്ലൂരിൽ വോട്ട് ചെയ്യാനെത്തി പോളിംഗ് ബൂത്തില്‍ കുഴഞ്ഞ് വീണ മണി മരിച്ചത് ആശുപത്രിയില്‍ വച്ചാണ്. ഇരവിപുരം മണ്ഡലത്തിലെ കിളികൊല്ലൂർ എൽപി സ്കൂളിൽ അഞ്ചാം നമ്പർ ബൂത്തിൽ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. വോട്ടേഴ്സ് ലിസ്റ്റിൽ പേര് കാണാത്തതിനെത്തുടർന്ന് പോളിംങ്ങ് ഓഫീസറുമായി സംസാരിക്കവേയാണ് കുഴഞ്ഞുവീഴുത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement