കൊച്ചി: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപയെ ബിഗ് സ്‌ക്രീനിലേക്ക് ആവിഷ്‌കരിക്കുന്ന വൈറസിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ സംവിധായകന്‍ ആഷിക് അബു പുറത്തുവിട്ടു. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തു വിട്ടത്. ഫെയ്‌സ്ബുക്കിലൂടെയാണ് ആഷിക് അബു പോസ്റ്റര്‍ പുറത്തു വിട്ടത്. 17 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത് തിരിച്ചുവരവിനൊരുങ്ങുന്നത്.
ഹെല്‍ത്ത് സര്‍വ്വീസസ് ഡയറക്ടര്‍ കെ എല്‍ സരിത, കോഴിക്കോട് ഡി എം ഒ ഡോക്ടര്‍ ജയശ്രീ, ഹെല്‍ത്ത് സെക്രട്ടറി ഡോക്ടര്‍ രാജീവ് സദാനന്ദന്‍ എന്നിവര്‍ നിപ്പയുടെ സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ കഥാപാത്രമാണ് വൈറസില്‍ പൂര്‍ണിമ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനു മുന്‍പ് ആരോഗ്യമന്ത്രി കെകെ ശൈലജയെ അവതരിപ്പിക്കുന്ന നടി രേവതിയുടെയും സിസ്റ്റര്‍ ലിനി പുതുശ്ശേരിയെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു. വൈറസ് സിനിമയുടെ ട്രെയിലറും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഇതിനോടകം വൈറലാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon