ആന്ധ്രയിലും തെലങ്കാനയിലും കോണ്‍ഗ്രസിനു വമ്പിച്ച തിരിച്ചടി നേരിടേണ്ടി വരുമെന്ന് ദേശീയ മാധ്യമമായ ന്യൂസ് 18 എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ആന്ധ്ര പ്രദേശിലെ 25 സീറ്റുകളിലും കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നാണ് പ്രവചനങ്ങള്‍.
വൈഎസ് ആര്‍ കോണ്‍ഗ്രസ് 13-14 സീറ്റുകളും ടിഡിപി10-12 സീറ്റുകളും ബിജെപി 1സീറ്റും നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് ആന്ധ്ര പ്രദേശില്‍ സീറ്റുകള്‍ ലഭിക്കില്ലെന്നാണ് ന്യൂസ് 18 എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. തെലങ്കാനയിലെ 17 സീറ്റുകളില്‍ കോണ്‍ഗ്രസ് നേടുക 2 സീറ്റുകള്‍ വരെയാകാമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടി ആര്‍ എസ് 12-14 സീറ്റുകളും, ബിജെപി 1-2 സീറ്റുകളും നേടുമെന്നാണ് പ്രവചനം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon