ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 23ന് വരാനിരിക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോള്‍ ഫലങ്ങളും.
ടൈെസ് നൗ സര്‍വേ പ്രകാരം എന്‍.ഡി.എ 306 സീറ്റുകള്‍ നേടും. യു.പി.എയ്ക്ക് 132 സീറ്റ് ലഭിക്കും. 104 സീറ്റുകള്‍ മറ്റുള്ളവര്‍ നേടും.റിപ്പബ്ലിക് - സീ വോട്ടര്‍ സര്‍വേ 287 സീറ്റാണ് എന്‍.ഡി.എയ്ക്ക് പ്രവചിക്കുന്നത്. യു.പി.എയ്ക്ക് 128 സീറ്റുകള്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് 127 സീറ്റുകളും ലഭിക്കും. എ.ബി.പി സര്‍വേ എന്‍.ഡി.എയ്ക്ക് 298 സീറ്റും ന്യൂസ് എക്സ് 298 സീറ്റും പ്രവചിക്കുന്നു. ന്യൂസ് എക്സ് സര്‍വേ ബി.ജെ.പി സഖ്യത്തിന് 298, യു.പി.എ ക്ക്118, എസ്.പി-ബി.എസ്.പി സഖ്യത്തിന് 25, മറ്റുള്ളവര്‍ക്ക് 101 സീറ്റുകളുമാണ് പ്രവചിക്കുന്നത്.
എന്‍ഡിഎ 282 മുതല്‍ 290 സീറ്റുകള്‍ നേടുമെന്നാണ് ന്യൂസ് നേഷന്റെ പ്രവചനം, യുപിഎ 118 മുതല്‍ 126 സീറ്റുകള്‍ നേടുമെന്നും ന്യൂസ് നേഷന്‍ അവകാശപ്പെടുന്നു. മറ്റുള്ളവര്‍ 130 മുതല്‍ 138 സീറ്റുകള്‍ നേടുമെന്നാണ് ന്യൂസ് നേഷന്റെ എക്സിറ്റ് പോള്‍ ഫലം.
കേരളത്തില്‍ യുഡിഎഫ് തരംഗമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. യുഡിഎഫിന് 15 മുതല്‍ 16 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്ന് ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു. എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടിയേക്കാമെന്നും സൂചനകളുണ്ട്. എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു.
തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം തൂത്തുവാരുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. 34 മുതല്‍ 38 സീറ്റ് വരെ ഡിഎംകെ-കോണ്‍ഗ്രസ്-സിപിഎം തുടങ്ങിയ പാര്‍ട്ടികളുള്‍പ്പെട്ട സഖ്യം നേടുമെന്ന് പ്രവചനം.
ആന്ധ്രയില്‍ തെലുങ്ക് ദേശം പാര്‍ട്ടിയെ തകര്‍ത്ത് വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് മുന്നേറ്റം.വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 18 മുതല്‍ 20 വരെ സീറ്റുകള്‍ നേടുമെന്നാണ് സര്‍വേഫലങ്ങള്‍. തമിഴ് നാട്ടില്‍ ഡി.എം.കെ 34 മുതല്‍ 38 വരെ സീറ്റുകള്‍ നേടും. തമിഴ്‌നാട്ടില്‍ ഡി.എം.കെ സഖ്യം തൂത്തുവാരുമെന്നാണ് ടൈംസ് നൗ എക്സിറ്റ് പോള്‍ ഫലങ്ങള്‍. 34 മുതല്‍ 38 സീറ്റ് വരെ ഡി.എം.കെ-കോണ്‍ഗ്രസ്-സി.പി.എം തുടങ്ങിയ പാര്‍ട്ടികളുള്‍പ്പെട്ട സഖ്യം നേടുമെന്നാണ് പ്രവചനം.
This post have 0 komentar
EmoticonEmoticon