ads

banner

Thursday, 17 January 2019

author photo

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ ജീവിതാവസ്ഥ കേരളത്തിൽ പിന്നാക്കവിഭാഗങ്ങൾക്ക് ഉണ്ടാക്കിയതിൽ നവോത്ഥാനത്തിന് മുഖ്യപങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പിന്നാക്കക്കാർക്കും പട്ടികവിഭാഗക്കാർക്കും പീഡനമേറ്റുവാങ്ങേണ്ട അവസ്ഥയാണെങ്കിലും അത്തരം സാഹചര്യമല്ല കേരളത്തിലെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ നവീന വായ്പാ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ നൂതന തൊഴിൽ സാധ്യതകൾ ഉപയോഗിക്കാനാവുംവിധവും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെ സജജമാക്കാനും സ്ത്രീശാക്തീകരണത്തിന് കരുത്തേകാനാകുംവിധമുള്ള നടപടികളുമാണ് പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ വഴി നടപ്പാക്കുന്നത്. സാമൂഹ്യപരമായ പിന്നാക്കാവസ്ഥ പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് പൂർണമായി ഇല്ലാതായിട്ടില്ലാത്തതിനാൽ അതിനുള്ള തുടർനടപടികൾ ആവശ്യമാണ്. അതുകൊണ്ടുതന്നെ സംവരണം തുടരേണ്ടതായിട്ടുണ്ട്.

സ്ത്രീ ശാക്തീകരണത്തിന് സമൂഹത്തിൽ പൊതുവേ പ്രാമുഖ്യം നൽകുന്നുണ്ട്. സ്ത്രീകളെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ സ്ത്രീ സമൂഹത്തിന്റെ തന്നെ ശക്തമായ പ്രതിരോധമായിരുന്നു വനിതാമതിൽ. അത്തരം ഘട്ടത്തിലാണ് സ്ത്രീശാക്തീകരണത്തിന് ശക്തിപകരാൻ കുടുംബശ്രീ വായ്പ നൽകാൻ പദ്ധതി തുടങ്ങുന്നത്. സ്റ്റാർട്ടപ്പ് രംഗത്ത് മുന്നിൽ നിൽക്കുന്ന നമ്മുടെ സംസ്ഥാനത്ത് പട്ടികവിഭാഗങ്ങളിലുള്ളവർക്ക് ഇത്തരം സംരംഭങ്ങളിലേക്ക് കടന്നുവരാനാണ് സ്റ്റാർട്ടപ്പ് വായ്പകൾ അനുവദിക്കാൻ പദ്ധതി ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement