ഹംഗറി: ബുഡാപെസ്റ്റിൽ ടൂറിസ്റ്റ് ബോട്ട് മുങ്ങി ഏഴ് പേർ മരിച്ചു. 19 പേരെ കാണാനില്ല. മരിച്ച ഏഴുപേരും സൗത്ത് കൊറിയക്കാരാണ്. ഹംഗറി തലസ്ഥാനത്ത് പാർലമെന്റ് മന്ദിരത്തിനു സമീപമാണ് അപകടമുണ്ടായത്. ഡാന്യൂബ് നദിയിലാണ് ബോട്ട് മുങ്ങിയത്. ബുധനാഴ്ച രാത്രി ഒമ്പതേകാലോടെയാണ് സംഭവം. മറ്റൊരു വലിയ ബോട്ട് ടൂറിസ്റ്റ് ബോട്ടിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടം നടക്കുമ്പോൾ ശക്തമായ മഴയും ഉണ്ടായിരുന്നു.
33 സൗത്ത് കൊറിയക്കാർ ബോട്ടിൽ ഉണ്ടായിരുന്നു എന്നാണ് സിയോളിലെ വിദേശ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതിൽ ഏഴു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മെർമൈഡ് എന്ന് പേരുള്ള 26 മീറ്റർ നീളമുള്ള ടൂറിസ്റ്റ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ഹംഗേറിയൻ ജീവനക്കാരും ബോട്ടിൽ ഉണ്ടായിരുന്നു.ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഹംഗേറിയൻ വക്താവ് വ്യക്തമാക്കി. 10നും 15 ഡിഗ്രിക്കും ഇടയിലായിരുന്നു നദിയിലെ താപനില. കാണാതായവർക്കായി മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് തെരച്ചിൽ നടത്തി. മെയ് ആദ്യം മുതൽ ആരംഭിച്ച ശക്തമായ മഴയും നദിയിലെ ഒഴുക്കും രക്ഷാപ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നുണ്ട്.വിനോദ സഞ്ചാര ട്രിപ്പുകളിലെ സുപ്രധാന പ്രദേശത്ത് വച്ചാണ് അപകടം ഉണ്ടായത്. നഗരവും പാർലമെന്റ് മന്ദിരവും രാത്രിയിൽ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്നത് കാണാൻ കഴിയുന്ന സ്ഥലമാണിത്. ദിവസേനയുള്ള കാഴ്ച കാണൽ ട്രിപ്പാണിത്. എങ്ങനെ അപകടം ഉണ്ടായെന്ന് അറിയില്ല. അന്വേഷണം നടത്തി വരികയാണ്- ബോട്ടിന്റെ ഉടമസ്ഥരായ പനോരമ ഡെക് വക്താവ് വ്യക്തമാക്കിയതായി ഹംഗേറിയൻ വാർത്ത ഏജൻസിയായ എംടിഐ വ്യക്തമാക്കി.
Thursday, 30 May 2019
Previous article
സ്മൃതിയുടെ സഹായിയെ കൊലപ്പെടുത്തിയത് ബിജെപി പ്രവർത്തകരെന്ന് പോലീസ്
This post have 0 komentar
EmoticonEmoticon