ads

banner

Thursday, 30 May 2019

author photo

തിരുവനന്തപുരം :  ഇടവപ്പാതിയോടെ മൺസൂൺ കേരളത്തിലെത്താൻ സാധ്യതയില്ലെന്ന് ആശങ്ക. ജൂൺ നാലോടെ മഴയെത്തുമെന്ന് നേരത്തെ കാലാവസ്ഥാവിദഗ്ധർ പ്രവചിച്ചിരുന്നെങ്കിലും ആൻഡമാൻ മേഖലയിലെത്തി 10 ദിവസത്തിലേറെയായിട്ടും മഴമേഘങ്ങൾ ഇന്ത്യൻ തീരത്തേയ്ക്ക് നീങ്ങിത്തുടങ്ങിയിട്ടില്ല.അറബിക്കടലിന്റെ മധ്യഭാഗത്തായി രൂപംകൊണ്ട എതിർചുഴലിയും (ആന്റി സൈക്ലോൺ) മഴമേഘങ്ങളുടെ വഴിമുടക്കുന്നുണ്ട്. ഇടവപ്പാതിക്കു  മുന്നോടിയായി ഈയാഴ്ച ലഭിക്കേണ്ട വേനൽമഴ കേരളത്തിൽ ദുർബലമായതും ഇതുമൂലമാണെന്നാണ് നിഗമനം. കഴിഞ്ഞ വർഷം മേയ് അവസാനവാരം ശക്തമായ വേനൽമഴ ലഭിച്ചിരുന്നു. ഇടവപ്പാതി തുടങ്ങുന്നതുവരെ ഈ മഴ നീണ്ടുനിൽക്കുകയും ചെയ്തു.കേരളത്തിൽ പ്രളയത്തിനുശേഷമുള്ള വേനലിൽ ലഭിച്ച മഴയുടെ അളവിൽ 55 ശതമാനം കുറവാണു രേഖപ്പെടുത്തിയത്. 358 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു പെയ്തത് 161 മി.മി മാത്രം. ആലപ്പുഴ, കണ്ണൂർ, കാസർകോട്, കോഴിക്കോട് എന്നിവിടങ്ങളിൽ 70 ശതമാനത്തിലേറെ മഴ കുറഞ്ഞു. അതേസമയം, വയനാട് ജില്ലയിൽ ശരാശരിയേക്കാൾ 2 ശതമാനം അധികം മഴ ലഭിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement