തെഹ്രാന്‍: ഇറാനില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് നിരോധനം. ഇറാനിലെ പല പ്രവിശ്യകളിലും ഇന്‍റര്‍നെറ്റ് നിരോധിച്ചതിന് പിന്നാലെ തെഹ്രാനില്‍ സുരക്ഷ ശക്തമാക്കി. പെട്രോള്‍ വില വര്‍ധനവിനെതിരായ പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയിരുന്നു. ഇതില്‍ കൊല്ലപ്പെട്ട പ്രതിഷേധക്കാര്‍ക്കായി വിലാപയാത്ര വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണ് ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയതെന്ന് 'ഇറാനിയന്‍ ലേബര്‍ ന്യൂസ് ഏജന്‍സി' റിപ്പോര്‍ട്ട് ചെയ്തു.
അഞ്ചോളം പ്രവിശ്യകളിലാണ് ഇന്‍റര്‍നെറ്റ് നിരോധിച്ചതെന്ന് 'ദി ഇന്‍ഡിപെന്‍റന്‍റ് ഷര്‍ഗ്' റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചില ഇറാന്‍ വൈബ്സൈറ്റുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നാണ് ഐഎല്‍എന്‍എ അറിയിച്ചത്. പെട്രോള്‍ വില കുത്തനെ ഉയര്‍ത്തിയതിലും പെട്രോള്‍ വിതരണം പരിമിതപ്പെടുത്തിയതിലും പ്രതിഷേധിച്ച് നവംബറിലാണ് ആളുകള്‍ തെരുവിലേക്കിറങ്ങിയത്. പിന്നീട് ഏഴ് ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്റർനെറ്റ് സംവിധാനം പുനസ്ഥാപിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon