ബംഗ്ളാ കടുവകളെ കൂട്ടിലാക്കി ഇന്ത്യ ഇന്നലെ സെമി ഫൈനൽ ഉറപ്പിച്ചപ്പോൾ രോഹിതും ബുമ്രയും ടീമിന്റെ വിജയശില്പികളായി , എന്നാൽ ഗ്യാലറിയിൽ ടീമിനൊന്നാകെ ആവേശം പകർന്ന് കൊണ്ട് ഒരു മുത്തശ്ശിയുണ്ടായിരുന്നു.87 വയസ്സുള്ള ഈ ആരാധകയായിരുന്നു ബർമിംഗ്ഹാമിലെ ഇന്നലത്തെ ശ്രദ്ധാകേന്ദ്രം , ഋഷഭ് പന്തിന്റെ ബൗണ്ടറിക്ക് പിന്നാലെയാണ് ക്യാമറ കണ്ണുകള്‍ മുത്തശ്ശിയിലേക്കെത്തുന്നത്. പിന്നീട് ഇടയ്ക്കിടെ സ്‌ക്രീനില്‍ മുത്തശ്ശിയുടെ മുഖം തെളിഞ്ഞു. ഇന്ത്യൻ നായകൻ വിരാട് കോലിയും ഉപനായകൻ രോഹിത് ശർമ്മയും മുത്തശ്ശിയെ ഗ്യാലറിയിൽ എത്തി കണ്ടപ്പോൾ ഇരുവരുടെയും ശിരസിൽ കൈവച്ചു അനുഗ്രഹിക്കാനും ഈ മുതിർന്ന ആരാധക മറന്നില്ല
It is winning gesture.Yeh WorldCup humara hai #India #Worldcup #ICC #Cricket. pic.twitter.com/EFf61JOSpk
— Dharmesh Kakadiya (@Dharmesh_K) July 3, 2019
This post have 0 komentar
EmoticonEmoticon