തിരുവനന്തപുരം∙ കള്ളവോട്ട് നടന്നതായി കണ്ടെത്തിയ 3 ബൂത്തുകളിൽ കൂടി റീപോളിങ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. ഇതോടെ മൊത്തം 7 ബൂത്തുകളിൽ റീ പോളിങ് നടക്കും. കാസർകോട് തൃക്കരിപ്പൂർ ബൂത്ത് നമ്പർ 48 കൂളിയോട് ജിഎച്ച്എസ് ന്യൂബിൽഡിങ്, കണ്ണൂർ ധർമടം ബൂത്ത് നമ്പർ 52 കുന്നിരിക്ക യുപിഎസ് വേങ്ങാട് നോർത്ത്, ബൂത്ത് നമ്പർ 53 കുന്നിരിക്ക യുപിഎസ് വേങ്ങാട് സൗത്ത് എന്നിവിടങ്ങളിലാണു റീപോളിങ്. നേരത്തെ 4 ബൂത്തുകളിൽ റീ പോളിങ് നടത്താൻ കമ്മീഷൻ തീരുമാനിച്ചിരുന്നു. ഞായർ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.റിട്ടേണിങ് ഓഫിസർമാരുടെ റിപ്പോർട്ടുകളും ചീഫ് ഇലക്ട്രൽ ഓഫിസറുടെയും ജനറൽ ഒബ്‌സർവറുടെയും റിപ്പോർട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണു തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുത്തത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon