ads

banner

Wednesday, 15 May 2019

author photo

' 7 '- സെവന്റെ ട്രെയിലര്‍ റിലീസായി. റഹ്‌മാന്‍ നായകനാവുന്ന തമിഴ് - തെലുങ്ക് ദ്വിഭാഷാ സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ്  ' 7 ' - 'സെവന്‍. ജൂണ്‍ 5 നു പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് ' 7 ' - 'സെവന്‍. കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്നതാണ് ട്രെയിലര്‍. ഇന്‍വെസ്റ്റിഗേഷന്‍ സസ്പെന്‍സ് സൈക്കോ ത്രില്ലറായ ഈ ചിത്രത്തില്‍ വിജയ് പ്രകാശ് എന്ന പോലീസ് കമ്മീഷണര്‍ നായക കഥാപാത്രമാണ് റഹ്മാന്റേത് . റഹ്‌മാന്‍ ആദ്യന്തം കാക്കി ഉടുക്കാത്ത പോലീസ് ഓഫീസറായിട്ടാണ് അഭിനയിക്കുന്നത് എന്നത് പ്രത്യേകതയാണ് .

തെലുങ്കിലെ യുവ നായകന്‍ ഹവിഷ് പ്രതിനായക ഛായയുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു .ഛായാഗ്രാഹകന്‍ കൂടിയായ നിസ്സാര്‍ ഷാഫിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് സെവന്‍ . സെവനില്‍ റെജീന കസാന്ദ്ര , നന്ദിത ശ്വേതാ , അദിതി ആര്യാ , അനീഷാ അംബ്രോസ് , പൂജിതാ പൊന്നാട , തൃദാ ചൗധരി എന്നീ ആറു നായികമാരാണുള്ളത് . നഗരത്തില്‍ സുന്ദരിമാരായ ആറു പെണ്‍കുട്ടികള്‍ക്കുണ്ടാവുന്ന ജീവിത ദുരന്തങ്ങള്‍ പോലീസ് ഡിപ്പാര്‍ട്‌മെന്റിന് വെല്ലുവിളിയാവുന്നു .

വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇരകളായ ആറു പെണ്‍കുട്ടികള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ പോലീസ് കമ്മീഷണറുടെ അടുത്ത് പരാതിയുമായി എത്തുന്നു .ആറു പേരും പരാതി നല്‍കുന്നത് ഒരേ വ്യക്തിക്കെതിരെ . അവന്‍ തന്നെയാണോ കുറ്റവാളി ?.എന്തിനു വേണ്ടി ഈ കുറ്റകൃത്യങ്ങള്‍ നടത്തി ? ആരാണ് യഥാര്‍ത്ഥ കുറ്റവാളി ? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയുള്ള റഹ്മാന്‍ അവതരിപ്പിക്കുന്ന , പോലീസ് കമ്മീഷണര്‍ വിജയ് പ്രകാശിന്റെ കുറ്റാന്വേഷണ യാത്ര ചെന്നെത്തുന്നത് നടുക്കുന്ന സത്യങ്ങളിലേക്കാണ് . ഗ്ലാമറും ആക്ഷനും ദുരൂഹതകളും നിറഞ്ഞ, പ്രേക്ഷകരെ ജിജ്ഞാസയുടെ മുനമ്പില്‍ നിര്‍ത്തുന്ന ഒരു അവതരണ രീതിയാണ് നിസ്സാര്‍ ഷാഫി സ്വീകരിച്ചിട്ടുള്ളത് .

ചൈതന്‍ ഭരദ്വാജ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. കിരണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ രമേഷ് വര്‍മ്മ, ജവഹര്‍ ജക്കം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 7- സെവന്‍ ഹൈദരാബാദ് ,ചെന്നൈ ,പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത് .

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement