കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി ദേശീയാധ്യക്ഷൻ അമിത്ഷായും വാക്ക് പോരുമായി നേർക്കുനേർ. ബംഗാളിൽ ജനാധിപത്യത്തിന് ശ്വാസംമുട്ടുകയാണെന്ന് അമിത്ഷാ ആരോപിച്ചു. എന്നാൽ, അമിത്ഷാ ദൈവമാണോ ആരും പ്രതിഷേധിക്കതിരിക്കാനെന്ന് മമത ബാനർജിയും തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷായുടെ ‘റോഡ്ഷോ’ക്ക് നേരെ കൊൽക്കത്തയിൽ കല്ലേറും കരിെങ്കാടിയും ഉണ്ടായതിൻെറ പിറകെയാണ് ഇരുവരുടെയും വാക്ക് പോര്.
ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങളിൽ 60 ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമമുണ്ടായി. തൃണമൂൽ ഗുണ്ടകളുടെ അക്രമങ്ങൾ സഹിക്കുന്ന ബംഗാളിലെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അമിത് ഷാ പറഞ്ഞു.
അക്രമസംഭവങ്ങൾ ബിജെപി ബംഗാളിനു പുറത്തു നിന്ന് ഇറക്കിയ ഗുണ്ടകൾ സൃഷ്ടിച്ചതാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി തിരിച്ചടിച്ചു. അമിത് ഷാ ആരാണ് എന്നാണ് കരുതുന്നത്? അദ്ദേഹം എല്ലാത്തിനും മുകളിലാണെന്നാണോ വിചാരം? ആരും പ്രതിഷേധിക്കാതിരിക്കാൻ അമിത് ഷാ ദൈവമാണോ? - നോർത്ത് കൊൽക്കത്തയിലെ വിദ്യാസാഗർ കോളജ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മമത.
വിദ്യാസാഗർ കോളജിന് പുറത്തുനിന്നും യൂനിവേഴ്സിറ്റി ഹോസ്റ്റലിൽനിന്നും അമിത് ഷായുടെ വാഹനവ്യൂഹത്തിനു നേരെ കല്ലേറുണ്ടായിരുന്നു. തുടർന്ന് ബി.ജെ.പി പ്രവർത്തകർ ഹോസ്റ്റലിെൻറ ഗേറ്റ് പൂട്ടിയിടുകയും ഗേറ്റിന് പുറത്തുള്ള ബൈക്കുകൾക്ക് തീവെക്കുകയും ഹോസ്റ്റലിന് നേരെ കല്ലെറിയുകയും ചെയ്തു. ഇതിനിടയിൽ കോളജിന് മുമ്പിലുള്ള കോളജിെൻറ സ്ഥാപകനായ ഇൗശ്വർ ചന്ദ്ര വിദ്യാസാഗറിെൻറ പ്രതിമ ബി.ജെ.പിക്കാർ തകർത്തിരുന്നു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon