എരുമേലി: വാവര് പള്ളിയില്‍ സ്ത്രീകള്‍ അടക്കം ആര്‍ക്കും പ്രവേശിക്കാമെന്നും, അതിന് യാതൊരുവിലക്കുമില്ലെന്നും വാര്‍ത്താ കുറിപ്പില്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.എച്ച് ഷാജഹാന്‍ അറിയിച്ചു. സുപ്രീം കോടതി വിധിക്കും വളരെ കാലം മുന്‍പേ തന്നെ വാവര്‍ പള്ളിയില്‍ സ്ത്രീകള്‍ എത്താറുണ്ടായിരുന്നു.അതുപോലെ തന്നെയാണ് ഇപ്പോഴും. അതായത്, യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി വന്നതിന് മുന്‍പോ ശേഷമോ സ്ത്രീകള്‍ക്ക് യാതൊരുവിധ വിലക്കോ നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി.
കൂടാതെ, പള്ളിയ്ക്കുള്ളില്‍ കയറി വലം വച്ച ശേഷമാണ് തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോയിരുന്നത്. മാത്രമല്ല, വാവര്‍ പള്ളിയിലെത്തുന്ന എല്ലാ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസത്തിനനുസരിച്ചുള്ള ആചാരനുഷ്ഠാനങ്ങള്‍ തുടരാമെന്നും പള്ളി അധികൃതര്‍ വ്യക്തമാക്കി.
This post have 0 komentar
EmoticonEmoticon