തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു.84.33 ശതമാനമാണ് വിജയശതമാനം. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലങ്ങളാണ് പ്രഖ്യാപിച്ചത്.
ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി വിജയശതമാനം 69.72 ആണ്. 1420 വിദ്യാര്‍ഥികളാണ് ആകെ പരീക്ഷയെഴുതിയത്. ഇതില്‍ 990 പേര്‍ വിജയിച്ചു. ആര്‍ട് ഹയര്‍ സെക്കണ്ടറി വിജയശതമാനം 93.59. 78 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 73 പേരും ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹരായി. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 80.07 ശതമാനം ആണ് വിജയം
1,79,114 വിദ്യാര്‍ഥികളാണ് ആകെ സയന്‍സ് വിഭാഗത്തില്‍ പരീക്ഷയെഴുതിയത്. 1,54,112 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹരായി. 86.04 വിജയശതമാനമാണ് സയന്‍സ് വിഭാഗം നേടിയത്. കൊമേഴ്‌സ് വിഭാഗത്തില്‍ 1,14,102 പേരാണ് പരീക്ഷയെഴുതിയത്. 96,582 വിദ്യാര്‍ഥികള്‍ വിജയിച്ചു. 84.65 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 76,022 പേര്‍ പരീക്ഷയെഴുതിയതില്‍ 60681 പേര്‍ വിജയിച്ചു. 79.82 വിജയശതമാനം.
This post have 0 komentar
EmoticonEmoticon