ന്യൂഡൽഹി: കോടതി അലക്ഷ്യക്കേസിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പ് പറഞ്ഞു. സൂപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം ഇന്ന് സമർപ്പിച്ചു.
റഫാൽ കരാറുമായി ബന്ധപ്പെട്ട് കാവൽകാരൻ കള്ളനാണെന്ന് കോടതി പറഞ്ഞെന്ന രാഹുലിന്‍റെ പരാമർശമാണ് കോടതി അലക്ഷ്യക്കേസായത്. മൂന്ന് പേജുള്ള സത്യവാങ്മൂലത്തിലാണ് രാഹുൽ ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞിരിക്കുന്നത്. മുൻപും ഈ കേസിൽ രാഹുൽ കോടതിയിൽ മാപ്പ് പറഞ്ഞിരുന്നെങ്കിലും അതൊന്നും കോടതി പരിഗണിച്ചിരുന്നില്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon