ന്യൂഡൽഹി: റഫാൽ കേസിൽ പുനപരിശോധന ഹർജികൾ വിധിപറയാൻ സുപ്രീം കോടതി മാറ്റിവച്ചു. ഇതോടെ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ റഫാൽ പുനപരിശോധന ഹർജിയിൽ വിധിയുണ്ടാകില്ലെന്ന് ഉറപ്പായി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജസ്റ്റിസ് എസ് കെ കൗൾ, ജസ്റ്റിസ് കെ എം ജോസഫ് എന്നിവർ അടങ്ങിയതാണ് ബെഞ്ച്.
രണ്ട് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് റഫാല്‍ പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി വിധിപറയാന്‍ മാറ്റിയത്. ഹര്‍ജിക്കാരനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്‍റെ പ്രധാന വാദങ്ങള്‍ ഇങ്ങനെ- കരാറുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കേന്ദ്രസർക്കാർ കോടതിയില്‍ നിന്ന് മറച്ചുവച്ചു. അഴിമതി തടയാനുളള വ്യവസ്ഥകള്‍ കരാറില്‍ നിന്ന് ഒഴിവാക്കി. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കേന്ദ്രം അനുകൂല വിധി സമ്പാദിച്ചത്. വിധിക്ക് ശേഷം പുതിയ വെളിപ്പെടുത്തലുകളുണ്ടായി. ഏഴംഗ വിലപേശല്‍ സമിതിയിലെ മൂന്നുപേരുടെ വിയോജിപ്പ് ഇതിലൊന്നാണെന്നും ഭൂഷണ്‍ ചൂണ്ടിക്കാട്ടി. സി.എ.ജി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മൂന്ന് മാസം മുന്‍പേ അതിലെ ഉള്ളടക്കം സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
ഹര്‍ജിക്കാരുടെ വാദങ്ങള്‍ ആവര്‍ത്തനം മാത്രമാണെന്നും ഹര്‍ജി തള്ളണം എന്നും ആവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മറുവാദം തുടങ്ങിയത്. വിലപേശല്‍ സംഘത്തില ഉദ്യോഗസ്ഥരുടെ വിയോജിപ്പുകള്‍ പ്രതിരോധ അക്വിസിഷന്‍ സമിതി പരിശോധിച്ചതാണ്. വിയോജിച്ചവര്‍ പിന്നീട് യോജിച്ചിരുന്നുവെന്നും എ.ജി വെളിപ്പെടുത്തി. എങ്കില്‍ യോജിച്ചതിന്‍റെ രേഖകള്‍ കൈമാറുന്നതില്‍ ബുദ്ധിമുട്ടുണ്ടോയെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് ആരാഞ്ഞു. കോടതിക്ക് അത് പരിശോധിക്കാന്‍ പരിമിതിയുണ്ടെന്നായിരുന്നു എ.ജി.യുടെ മറുപടി. എങ്കിലും ആവശ്യപ്പെട്ടാല്‍ ഹാജരാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഫാല്‍ ഇടപാടില്‍ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കഴിഞ്ഞ ഡിസംബറില്‍ സുപ്രീംകോടതി വിധിച്ചിരുന്നു.
This post have 0 komentar
EmoticonEmoticon