കേരള ക്രിക്കറ്റ് ടീമിന് ഒരു സന്തോഷ വാർത്ത കൂടി ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ ഈ വരുന്ന സീസണിൽ കേരളത്തിനായി കളിയ്ക്കാൻ ഒരുങ്ങുന്നു . നിലവിൽ സൗരാഷ്ട്രക്ക് വേണ്ടി കളിക്കുന്ന റോബിൻ കർണ്ണാടക സ്വദേശിയാണ്.ഉത്തപ്പയുമായി ഇക്കാര്യത്തില്‍ ധാരണയായെന്നും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് നോ ഓബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും കെ.സി .എ വൃത്തങ്ങൾ സൂചിപ്പിക്കുന്നു . അതേസമയം ഡേവ് വാട്ട്‌മോര്‍ തന്നെയാകും പുതിയ സീസണില്‍ കേരള ടീം പരിശീലകന്‍. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി സെമി ഫൈനലിലെത്തി കേരളം ചരിത്രം കുറിച്ചിരുന്നു. കുടക് സ്വദേശി വേണു ഉത്തപ്പയുടെയും മലയാളിയായ റോസ്ലിന്റെയും മകനാണ് റോബിന്‍ ഉത്തപ്പ. ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്ന റോബിൻ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ താരമാണ്.
http://bit.ly/2wVDrVvകേരള ക്രിക്കറ്റ് ടീമിന് ഇനി റോബിൻ ഉത്തപ്പയുടെ കരുത്ത് ; അടുത്ത സീസൺ മുതൽ കേരളാ ടീമിൽ കളിക്കും
Previous article
ആര്യയുടെ ഗംഭീര പ്രകടനം; മാഗാമുനിയുടെ ടീസർ എത്തി
This post have 0 komentar
EmoticonEmoticon