ശ്രീനഗര്‍∙ ജമ്മു കശ്മീരില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ശ്രീനഗര്‍, അവന്തിപോര വ്യോമ താവളങ്ങള്‍ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതായി റിപ്പോർട്ട്.
പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ സുരക്ഷാസൈനികര്‍ക്കു നേരെ വീണ്ടും ആക്രമണം നടത്തുമെന്നാണു സൂചന ലഭിച്ചിരിക്കുന്നത്. ലത്തിപ്പോറയില്‍ ആക്രമണം നടത്താനാണു സാധ്യതയെന്നും രഹസ്യന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. പുല്‍വാമയില്‍ ചെയ്തതു പോലെ വാഹനം ആയിരിക്കില്ല ആക്രമണത്തിനായി ഉപയോഗിക്കുക.
ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസിവ് ഡിവൈസ്) ഉപയോഗിച്ച് സൈനിക കേന്ദ്രങ്ങള്‍, ക്യാമ്പുകള്‍, കെട്ടിടങ്ങള്‍ എന്നിവ തകര്‍ക്കുകയാവും ലക്ഷ്യം. ബാലാക്കോട്ടിലെ ഭീകരക്യാമ്പിനു നേരെ ഇന്ത്യ ആക്രമണം നടത്തിയതിനു ശേഷം പല തവണ ഭീകരാക്രമണ മുന്നറിയിപ്പു ലഭിച്ചിരുന്നു.
ഏറ്റവും ശ്രദ്ദേയമായ വസ്തുത ഈ മാസം 23ന് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ ആക്രമണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. വ്യോമ താവങ്ങളിലും സമീപപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ താഴ്‌വരയില്‍ സൈനികവിന്യാസം വര്‍ധിപ്പിച്ചിരുന്നു. അതേസമയം, ഷോപ്പിയാനില്‍ ഇന്നലെ ഏറ്റുമുട്ടലില്‍ പരുക്കേറ്റ ജവാന്‍ രോഹിത് കുമാര്‍ വീരമൃത്യു വരിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു .
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon