ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ എന്‍.ഡി.എയ്ക്ക് രാഷ്ട്രപതിയുടെ ക്ഷണം. നേരത്തേ നരേന്ദ്രമോദി രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് എം.പിമാരുടെ പിന്തുണക്കത്ത് മോദി രാഷ്ടപതിക്ക് കൈമാറിയിരുന്നു.
മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ പട്ടികയും സത്യപ്രതിജ്ഞയുടെ തീയതിയും നൽകാനും രാഷ്ട്രപതി മോദിയോട് ആവശ്യപ്പെട്ടു. നേരത്തെ എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ നരേന്ദ്രമോദിയെ വീണ്ടും എൻഡിഎയുടെ നേതാവായി തെരഞ്ഞെടുത്തിരുന്നു. എന്‍ഡിഎ നേതൃയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി മോദി രാഷ്ട്രപതി രാം നാഥ് കോവിന്ദിന് രാജിക്കത്ത് കൈമാറിയിരുന്നു. മോദിയുടെ പേര് പാര്‍ട്ടി അധ്യക്ഷനായ അമിത്ഷായാണ് നിര്‍ദേശിച്ചത്.
സത്യപ്രതിജ്ഞ ഈ മാസം 30 ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon