തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. വോട്ടു നഷ്ടമാക്കിയ പ്രധാന വിഷയമാണ് ശബരിമല.
വിശ്വാസികളില്‍ ഒരു വിഭാഗത്തെ വൈകാരികമായി ഇറക്കി ഇടതുപക്ഷത്തിനെതിരാക്കുന്നതില്‍ വര്‍ഗീയ വാദികള്‍ വിജയിച്ചു. വിശ്വാസി സമൂഹത്തെ ഒപ്പം നിര്‍ത്തികൊണ്ടല്ലാതെ ഇടതുപക്ഷത്തിന് മുന്നോട്ടു പോകാനാകില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
വിശ്വാസികളെ ഒപ്പം നിർത്താതെ വർഗസമരം സാധ്യമാകില്ല. വിശ്വാസികൾക്കെതിരായ യുദ്ധപ്രഖ്യാപനം സിപിഎം ഉദ്ദേശിക്കുന്നില്ല. വിശ്വാസിസമൂഹത്തെ വിശ്വാസി സമൂഹമായിത്തന്നെ കാണണം. സിപിഎമ്മിലും വലിയൊരു വിഭാഗം വിശ്വാസികളുണ്ട്. വിശ്വാസികളെയും മതത്തെയും അവസാനിപ്പിക്കുക എന്നത് സിപിഎം അജൻഡയല്ലെന്നും അദ്ദേഹം പറഞ്ഞു.
This post have 0 komentar
EmoticonEmoticon