ചണ്ഡിഗഡ്: തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വോട്ട് ചെയ്യാതിരുന്നതിനെ തുടര്‍ന്ന് അര്ധസഹോദരനു നേരെ യുവാവ് വെടിയുതിര്‍ത്തു. രാജ് സിംഗ് എന്ന യുവാവിനാണു വെടിയേറ്റത്. ഇയാളുടെ അര്‍ധസഹോദരനായ ധര്‍മേന്ദ്രയാണു വെടിയുതിര്‍ത്തത്.
ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ സിലാനയില് തിങ്കളാഴ്ചയായിരുന്നു സംഭവം. രാജയോട് ബിജെപിക്കു വോട്ട് ചെയ്യണമെന്ന് ധര്‍മേന്ദ്ര ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ ധര്‍മേന്ദ്ര വീട്ടില്‍ എത്തിയപ്പോള്‍ താന്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തതെന്ന് ധര്‍മേന്ദ്രയോടു രാജ് പറഞ്ഞു. ഇതില്‍ കുപിതനായ ധര്‍മേന്ദ്ര രാജിനും അമ്മയ്ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്നു കടന്നു.
രാജ് സിംഗ് റോഹ്തക്കിലെ പിജിഐഎംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ അമ്മ ഫൂല്പതിക്കും വെടിവയ്പില്‍ പരിക്കേറ്റു. നിസാര പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ ചികിത്സ നല്കി വിട്ടയച്ചു.
ധര്‍മേന്ദ്ര ഒളിവിലാണെന്നും ഇയാള്‍ക്കായി തെരച്ചില്‍ തുടരുയാണെന്നും സദര്‍ പോലീസ് അറിയിച്ചു. രാജ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon