ബംഗളൂരു: കളിയിക്കാവിളയില്‍ എസ്.ഐയെ വെടിവെച്ചു കൊന്ന കേസില്‍ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. മെഹബൂബ് പാഷയെയും മൂന്ന് കൂട്ടാളികളെയുമാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. കളിയിക്കാവിള കൊലപാതകം നടത്തിയ സംഘത്തിന്റെ പ്രധാന തലവൻ ആണ് മെഹബൂബ് പാഷ. ജബീബുള്ള, മൻസൂർ, അജ്മത്തുള്ള എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.
അല്‍ ഉമ്മയുടെ 17 അംഗ സംഘമാണ് എഎസ്ഐയുടെ കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയതെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. ഈ സംഘത്തിന്റെ തലവനാണ് മെഹ്ബൂബ് പാഷ. പിടിയിലായവരെ 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
എഎസ്ഐയെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുൾ ഷെമീം, തൗഫീക്ക് എന്നിവർ ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയതെന്നും പ്രതികൾ സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു
സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയതെന്നും പ്രതികൾ സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. പ്രതികാരത്തിനായി കളിയക്കാവിള ചെക്പോസ്റ്റ് തെരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായതുകൊണ്ടാണെന്നും പ്രതികൾ മൊഴി നല്‍കി. കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon