ads

banner

Friday, 17 January 2020

author photo

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ജമാമസ്ജിദില്‍ എത്തി പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രസിദ്ധമായ ജമാമസ്ജിദിന്റെ പടികളിലിരുന്ന് അദ്ദേഹം വീണ്ടും ഭരണഘടനയുടെ ആമുഖം വായിച്ചു.

ഡല്‍ഹിയിൽ പ്രകടനങ്ങൾ നടത്തരുതെന്ന് ആസാദിനോട് കോടതി ഉത്തരവിട്ടിരുന്നു. ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകാന്‍ കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെയായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജമാമസ്ജിദിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്. 

ഒരിക്കലും പിന്നോട്ടില്ലെന്നും നിയമം പിന്‍വലിക്കുന്നതുവരെ പോരാടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ”ഭരണഘടനയുടെ ആമുഖം വായിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തത്. ഇന്ന് രാജ്യത്ത് ഭരണഘടന പോലും വായിക്കാന്‍ കഴിയാത്ത സാഹചര്യമാണോ നിലവിലുള്ളത്. പോരാട്ടം തുടരും. ഏത് തരത്തിലുള്ള നടപടിയുണ്ടായാലും പിന്നോട്ടില്ല. നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരാനാണ് തീരുമാനം”- ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

സമാധാന പ്രതിഷേധമാണ് നമ്മുടെ ശക്തി. എല്ലാ മതങ്ങളില്‍പെട്ടവരും ഈ സമരത്തില്‍ ഐക്യപ്പെട്ട് ഈ സമരം മുസ്ലിങ്ങള്‍ മാത്രം നയിക്കുന്നതല്ലെന്ന് സര്‍ക്കാറിന് മുന്നില്‍ തെളിയിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു

നൂറുകണക്കിന് അനുനായികളാണ് ചന്ദ്രശേഖര്‍ ആസാദിനൊപ്പം പ്രതിഷേധത്തില്‍ അണിനിരന്നത്. തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം 24 മണിക്കൂര്‍ അദ്ദേഹത്തിന് ഡല്‍ഹിയില്‍ തുടരാമെന്നാണ് കോടതി വിധി.  

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement