യു.എ.ഇ: മ്യാൻമറിൽ വംശീയ ഉൻമൂലനം നേരിടുന്ന റോഹിങ്ക്യൻ വംശജർക്കു വേണ്ടി യു.എ.ഇയുടെ കാരുണ്യപ്രവാഹം. ലോകത്തിന്റെ പല ഭാഗങ്ങളിൽ അഭയാർഥികളായി കഴിയുന്ന റോഹിങ്ക്യൻ ജനതക്ക് തുണയാകാനുള്ള പദ്ധതിക്ക് വലിയ തോതിലുള്ള ജനപിന്തുണയാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് റോഹിങ്ക്യൻ അഭയാർഥികൾക്കു വേണ്ടി വിപുലമായ ഫണ്ട് സമാഹരണത്തിന് യു.എ.ഇ തുടക്കം കുറിച്ചത്. മ്യാൻമറിൽ നിന്നും നാടുവിട്ട റോഹിങ്ക്യകളിൽ നല്ലൊരു പങ്ക് ബംഗ്ലാദേശിലും മറ്റുമാണ് അഭയാർഥികളായി ജീവിക്കുന്നത്. അഭയാർഥി ക്യാമ്പുകളിൽ ദുരിതപൂർണമായ ജീവിതം നയിക്കുന്നവർക്ക് സാധ്യമായ സഹായം ഉറപ്പാക്കുന്നതാണ് യു.എ.ഇ പ്രഖ്യാപിച്ച പദ്ധതി. ഇതിെൻറ ഭാഗമായി ഒട്ടേറെ ജീവകാരുണ്യ ഉൽപന്നങ്ങളാണ് റെഡ്ക്രസൻറ് മുഖേന അയക്കുന്നത്.
ശൈഖ ഫാതിമ ബിൻത് മുബാറക് 10 ദശലക്ഷം ദിർഹമാണ് പദ്ധതിക്ക് സഹായധനം പ്രഖ്യാപിച്ചത്. ശൈഖ് ഹംദാൻ ബിൻ സായിദ് 5 ദശലക്ഷം ദിർഹവും കൈമാറി. വിവിധ രാജ്യങ്ങളിൽ പ്രയാസകരമായി ജീവിതം തള്ളി നീക്കുന്ന റോഹിങ്ക്യൻ മുസ്ലിംകൾക്ക് കൂടുതൽ സഹായം ഉടൻ എത്തിക്കുമെന്ന് റെഡ്ക്രസൻറ് സാരഥി അറിയിച്ചു. കുട്ടികളും സ്ത്രീകളുമാണ് അഭയാർഥി ക്യാമ്പുകളിലുള്ളവരിൽ കൂടുതൽ. അതുകൊണ്ടു തന്നെ ഈ വിഭാഗങ്ങളുടെ ക്ഷേമം മുൻനിർത്തിയയുള്ള നടപടികൾക്കാണ് യു.എ.ഇ റെഡ്ക്രസൻറ് നേതൃത്വം നൽകുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon