ഷാജാപൂര്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ പരാജയം ആവർത്തിച്ച് തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു രാജ്യം എങ്ങനെ ഭരിക്കരുതെന്ന് കാട്ടിത്തന്നത് അദ്ദേഹമാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.
പ്രസംഗിക്കുകയും പ്രതികരണങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് പ്രധാനമന്ത്രി ജോലിയെന്നാണ് മോദി കരുതുന്നത്. പക്ഷേ, ആ ജോലി നയപരമായ ചിന്തയുടേത് കൂടിയാണ്. ജോലിയില്‍ ആ നയം അദ്ദേഹത്തിനില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
"രാജ്യത്തെ ജനങ്ങള്‍ പറയുന്നതെന്താണെന്ന് കേള്‍ക്കാതെ നിങ്ങള്‍ അവിടം ഭരിച്ചാല്‍, ആ രാജ്യം നന്നായിരിക്കില്ല. നരേന്ദ്രമോദിയില്‍ നിന്ന് ബിജെപിയില്‍ നിന്ന് ആര്‍എസ്‌എസില്‍ നിന്ന് ഞാന്‍ പഠിക്കുകയാണ്. ഞാന്‍ നിങ്ങളില്‍ നിന്നും പഠിക്കുന്നുണ്ട്, എല്ലാവരില്‍ നിന്നും പഠിക്കുന്നുണ്ട്." മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം രാഹുല്‍ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon