കൊൽക്കത്ത: ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ ജാർഗ്രാമിൽ ബി.ജെ.പി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. . തൃണമൂൽ കോൺഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.
ബി.ജെ.പി പ്രവർത്തകൻെറ മരണത്തോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. പ്രവർത്തകൻെറ വീട്ടിൽ അതിക്രമിച്ച് കയറി തൃണമൂൽ കോൺഗ്രസ് സംഘം കൊലപ്പെടുത്തുകയായിരുന്നെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയവാർഗിയ ആരോപിച്ചു. അതേസമയം, സംഭവത്തിൽ പങ്കില്ലെന്ന് തൃണമൂൽ വ്യക്തമാക്കി.
കൊൽക്കത്തയിൽ നിന്ന് 167 കിലോ മീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ജാർഗ്രാം ജില്ലയിലാണ് സംഭവം. പശ്ചിമബംഗാളിലെ ആറ് മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോവുന്നത്.
This post have 0 komentar
EmoticonEmoticon