ads

banner

Monday 27 May 2019

author photo

ന്യൂഡൽഹി : കേന്ദ്രമന്ത്രി സഭയില്‍ ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ ധനമന്ത്രി ആയേക്കുമെന്ന് സൂചന. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അരുൺ ജയ്റ്റ്ലി മന്ത്രിയാകാനിടയില്ല. ജയ്റ്റ്ലിക്ക് പകരമായാണ് അമിത് ഷായെ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

വ്യാഴാഴ്ച നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ അമിത് ഷായുടെയും മറ്റുമന്ത്രിമാരുടെയും കാര്യത്തിൽ രണ്ടുദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും.

പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 6 മുതൽ 15 വരെ നടക്കും. ജൂൺ ആറിന് രാഷ്ട്രപതി സംയുക്ത സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രോട്ടേം സ്പീക്കറെ ജൂൺ ആറിനും സ്പീക്കറെ ജൂൺ 10 നും തെരഞ്ഞെടുക്കും.

മെയ് 30 ന് ആണ് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ. വൈകുന്നേരം 7 മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രിക്കൊപ്പം മറ്റ് മന്ത്രി സഭയിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement